---
title: "ചോറ്റാനിക്കര ശ്രീദേവി വിലാസം  എൻ എസ് എസ് കരയോഗം ഉദ്ഘാടനം നടന്നു"
english_title: "Chottanikkara Sridevi Vilasam NSS Karayogam was inaugurated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306452/Chottanikkara Sridevi Vilasam NSS Karayogam was inaugurated"
published_at: "2025-08-04T16:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68908be5c3614_1000278786.png"
keywords: []
---

# ചോറ്റാനിക്കര ശ്രീദേവി വിലാസം  എൻ എസ് എസ് കരയോഗം ഉദ്ഘാടനം നടന്നു

> **Lead Summary:** ചോറ്റാനിക്കര : ചോറ്റാനിക്കര ശ്രീദേവിവിലാസം എൻഎസ്എസ് കരയോഗം വനിതാസമാജത്തിന്റെ 25-മത് വാർഷികം കൊച്ചി-കണയന്നൂർ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ഡോ. എൻ.സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു‌.

## Article Content

ചോറ്റാനിക്കര : ചോറ്റാനിക്കര ശ്രീദേവിവിലാസം എൻഎസ്എസ് കരയോഗം വനിതാസമാജത്തിന്റെ 25-മത് വാർഷികം കൊച്ചി-കണയന്നൂർ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ഡോ. എൻ.സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു‌.

വനിതാസമാജം പ്രസിഡന്റ് ജയശ്രീ സുന്ദരം അധ്യക്ഷയായി. താലൂക്ക് യൂണിയൻ സെക്രട്ടറി എം.കെ. മോഹൻ കുമാർ, മേഖലാ കൺവീനർ എ.എ. മദനമോഹനൻ, കരയോഗം പ്രസിഡന്റ് കെ.എൻ. അജയകുമാർ, സെക്രട്ടറി സി.എൻ. വത്സലൻ, താലൂക്ക് പഞ്ചായത്ത് സമിതി അംഗം പി.ബി. ഉണ്ണികൃഷ്‌ണൻ, വനിതാ യൂണിയൻ താലൂക്ക് പ്രസിഡൻ്റ് വി. എസ്. ചന്ദ്രലേഖ, സെക്രട്ടറി പി.ബി. അംബിക എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി അംബിക ചന്ദ്രൻ (പ്രസി.), ഗംഗ സന്തോഷ് (സെക്ര.), സ്‌മിത ബാബു (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306452/Chottanikkara Sridevi Vilasam NSS Karayogam was inaugurated)